photo1

പാലോട്:നന്ദിയോട് പച്ച ഓരുക്കുഴി സ്വദേശിയായ അഖിൽ ദർശിന് ചെറിയ കടലാസുകളിൽ പുക കൊണ്ട് ചിത്രങ്ങൾ വരയ്ക്കാനുള്ള കഴിവിന് ഇന്ത്യാബുക്ക് ഒഫ് അവാർഡ് ലഭിച്ചു.നിഴലും വെളിച്ചവും ക്രമീകരിച്ച് മെഴുകുതിരിയുടെ പുക ഉപയോഗിച്ചാണ് മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ് എന്നിവരുടെ മിനിയേച്ചർ ചിത്രങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ വരച്ചാണ് അവാർഡിന് അർഹനായത്. തുടർന്ന് നടന്ന മത്സരങ്ങളിലും അഭിമുഖങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടർന്നാണ് അഖിലിനെ തേടി ഇന്ത്യാബുക്ക് ഒഫ് അവാർഡ് എത്തിയത്.മെഴുകുതിരി,ചാർട്ട് പേപ്പർ,ബഡ്സ് എന്നിവ ഉപയോഗിച്ചാണ് ചിത്രരചന നടത്തുന്നത്. ശാസ്ത്രീയമായി ചിത്രരചന അഭ്യസിക്കുകയും ഫോഗ് ആർട്ട് മേഖലയിൽ തുടരുകയും ചെയ്യുകയാണ് അഖിലിന്റെ ലക്ഷ്യം. ഓരുക്കുഴി സ്വദേശി സുന്ദരേശന്റെയും ഗിരിജയുടേയും മകനാണ് അഖിൽ ദർശ്.