medical-admoission-

സ​ർ​ക്കാ​ർ​ ​സ്കൂ​ളു​ക​ളി​ൽ​ ​പ​ഠി​ക്കു​ക​യും​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ജ​യി​ച്ച് ​മെ​ഡി​ക്കൽ/​ ​ദ​ന്ത​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടു​ക​യും​ ​ചെ​യ്യു​ന്ന​ ​കു​ട്ടി​ക​ൾ​ക്ക്,​ ​മെ​ഡി​ക്ക​ൽ​ ​/​ ​ദ​ന്ത​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഈ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​മു​ത​ൽ​ ​മൊ​ത്തം​ ​സീറ്റു​ക​ളു​ടെ​ ​ഏ​ഴ​ര​ ​ശ​ത​മാ​നം​ ​സം​വ​ര​ണം​ ​ചെ​യ്തു​കൊ​ണ്ടു​ള്ള​ ​ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​ന്റെ​ ​തീ​രു​മാ​നം​ ​അ​ങ്ങേ​യ​റ്റം​ ​സ്വാ​ഗ​താ​ർ​ഹ​മാ​ണ്.​ ​ഈ​ ​ഏ​ഴ​ര​ ​ശ​ത​മാ​ന​ത്തി​ലൂ​ടെ​ ​പ്ര​വേ​ശ​നം​ ​കി​ട്ടി​യ​ ​കു​ട്ടി​ക​ൾ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​അ​ങ്ങേ​യ​റ്റം​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​നി​ന്നാ​യ​തു​കൊ​ണ്ട് ​അ​വ​രു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വ് ​വ​ഹി​ക്കാ​ൻ​ ​ഗ​വ​ൺ​മെ​ന്റ് ​ത​യ്യാ​റാ​യ​ത് ​അ​വ​ശ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​ആ​നു​കൂ​ല്യം​ ​ന​ൽ​കു​ന്ന​ ​മ​റ്റൊ​രു​ ​ന​ല്ല​ ​കാ​ര്യ​മാ​ണ്.​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സം​ ​സ്വ​പ്നം​ ​കാ​ണാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​ ​പ​ല​ ​കു​ട്ടി​ക​ളും​ ​ഈ​ ​തീ​രു​മാ​ന​ത്തി​ലൂ​ടെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സി​നും,​ ​ദ​ന്ത​ൽ​ ​കോ​ഴ്സി​നും​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​പ്പോ​ൾ​ ​ഗ​വ​ൺ​മെ​ന്റി​ന് ​ന​ന്ദി​ ​പ​റ​യു​ക​ ​മാ​ത്ര​മ​ല്ല,​ ​പ​ഠി​ത്തം​ ​ക​ഴി​ഞ്ഞ് ​പു​റ​ത്തി​റ​ങ്ങി​യാ​ൽ​ ​സേ​വ​നം​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ലാ​യി​രി​ക്കു​മെ​ന്ന് ​വ്യ​ക്ത​മാ​ക്കു​ക​യും​ ​ചെ​യ്തി​രി​ക്കു​ന്നു.​ ​എ​ല്ലാ​ ​വി​ഭാ​ഗ​ക്കാ​രു​ടെ​യും​ ​പ്ര​ശം​സ​ ​നേ​ടി​യ​ ​ത​മി​ഴ്‌​നാ​ട് ​സ​ർ​ക്കാ​രി​ന്റെ​ ​ഈ​ ​തീ​രു​മാ​നം​ ​കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കും​ ​ഒ​രു​ ​മാ​തൃ​ക​യാ​കു​മെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നു.

പി.​ജി.​ ​മൂ​ർ​ത്തി,

തി​രു​വ​ന​ന്ത​പു​രം

ഗുരുവിനെ പ്രതിനിധീകരിയ്ക്കുന്ന ലോഗോ സ്വീകരിക്കണം

ഒരു ജനതയെ വിമോചനത്തിലേക്ക് നയിച്ച വിശ്വഗുരുവിനെ നിത്യനിതാന്ത സാന്നിദ്ധ്യമായി നിലനിറുത്തുകയെന്ന ദൗത്യത്തിന്റെ നിർവഹണമായിരുന്നു ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രൂപീകരണം. ഗുരുവിനെയോ ഗുരുദർശനങ്ങളെയോ ലോഗോ പ്രതീകവത്കരിയ്ക്കുന്നില്ല. കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് എന്തോ ഒന്ന് വരച്ചു വയ്ക്കുക, എന്നിട്ട് ധ്യാനത്തിലിരിയ്‌ക്കുന്ന ഗുരുവിന്റെ ആകാശ വീക്ഷണമാണെന്ന് പറയുക.
ശ്രീനാരായണ ദർശനങ്ങളുടെ പ്രസക്തി വിളംബരം ചെയ്യുന്ന മഹാപാഠശാലയുടെ മുദ്ര, ഗുരുവിനെയും ഗുരു ജ്വലിപ്പിച്ച കർമ്മമണ്ഡലങ്ങളെയും പ്രതിനിധീകരിയ്ക്കുന്നതാവണം. അത് വിശദീകരണം വേണ്ടാത്തവിധം സാധാരണക്കാരനും മനസിലാകണം.
ഈ ലോഗോ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് യൂണിവേഴ്സിറ്റി അധികാരികളോട് ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം സമരപരിപാടികൾ സംഘടിപ്പിക്കാൻ നിർബന്ധിതമാകും.

വാവറമ്പലം സുരേന്ദ്രൻ

ജനറൽ സെക്രട്ടറി

ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം

കോരന് കഞ്ഞി കുമ്പിളിൽ

പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള 44 ഗവ. ഐ.ടി.ഐകളോടും വർഷംതോറും പഠിച്ചിറങ്ങുന്ന 2500 ഓളം പട്ടികജാതി പട്ടികവർഗ കുട്ടികളോടും ഇരുന്നൂറോളം സാങ്കേതിക, സാങ്കേതിക ഇതര ജീവനക്കാരോടും 30 വർഷമായി കാണിക്കുന്ന വിവേചനപരമായ അവഗണന വ്യക്തമാക്കാനാണ് ഈ കത്ത് .

30 വർഷം മുമ്പ് കേരളത്തിൽ വ്യാവസായിക പരിശീലനവകുപ്പിന് 35 ഓളം ഐ.ടി.ഐകളും പട്ടികജാതി വികസനവകുപ്പിന് 44 ഐ.ടി.ഐകളുമാണ് ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ വ്യാവസായിക പരിശീലന വകുപ്പിന് ആധുനിക ട്രേഡുകളുമായി 65 പുതിയ ഐ.ടി.ഐകൾ ഉൾപ്പെടെ നൂറോളം ഐ.ടി.ഐകൾ പ്രവർത്തിക്കാൻ കഴിഞ്ഞപ്പോൾ പട്ടികജാതി വികസന വകുപ്പിന് പഴയ 44 ഐ.ടി.ഐകളും പഴയ ട്രേഡുകളും നിലനിറുത്തി വികസനം നിലച്ച മട്ടിലാണ്. വ്യാവസായിക പരിശീലനവകുപ്പ് വാടക കെട്ടിടത്തിൽ ഐ.ടി.ഐ ആരംഭിച്ച് പോസ്റ്റ് ക്രിയേഷൻ നടത്തി അതിവേഗം അഫിലിയേഷൻ നേടുമ്പോൾ സ്ഥലവും കെട്ടിടവും സൗജന്യമായി ലഭിച്ചിട്ടും സ്വന്തം കൈവശമുള്ളതും അടച്ചുപൂട്ടിക്കിടക്കുന്നതുമായ പ്രൊഡക്‌ഷൻ സെന്ററുകളുണ്ടായിട്ടും പട്ടികജാതി വികസനവകുപ്പിന് ഒരു ഐ.ടി.ഐ പോലും കഴിഞ്ഞ 30 വർഷത്തിനിടയിൽ ആരംഭിച്ചില്ല. വകുപ്പിന്റെ നാല് ഐ.ടി.ഐകളിൽ പി.പി.പി പദ്ധതി പ്രകാരം എട്ടുവർഷം മുമ്പ് അനുവദിച്ച പുതിയ ട്രേഡുകളിൽ നാളിതുവരെ പോസ്റ്റ് ക്രിയേഷൻ അനുവദിച്ചു നൽകിയിട്ടില്ലെങ്കിലും ഇതേസമയവും ഇതിനുശേഷവും തുടങ്ങിയ വ്യാവസായിക പരിശീലനവകുപ്പിന്റെ പി.പി.പി ഐ.ടി.ഐകളിൽ 2012ൽ തന്നെ നൂറോളം തസ്തികകൾ അനുവദിച്ചു. വ്യാവസായിക പരിശീലന വകുപ്പിൽ ഒരുവർഷ മുഴുവൻ സമയ എംപ്ളോയബിലിറ്റി സ്കിൽ പഠിപ്പിക്കുന്ന ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിച്ചുവരുമ്പോൾ അതേ സിലബസ് പഠിപ്പിക്കുന്ന പട്ടികജാതി വികസനവകുപ്പിന്റെ ഐ.ടി.ഐകളിൽ ഒരു മാസത്തേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിച്ച് കുട്ടികളെ പരീക്ഷിക്കുന്നു.

സർക്കാർ നിർദ്ദേശപ്രകാരം പട്ടികജാതി വികസന‌വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സൂക്ഷ്മപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ ഏല്പിച്ചിരുന്നു. പ്രസ്തുത സ്ഥാപനം ഐ.ടി.ഐകൾ സന്ദർശിച്ചും മേഖലാതലത്തിൽ മീറ്റിംഗുകൾ സംഘടിപ്പിച്ചും വിശദ പഠനം നടത്തി പട്ടികജാതി വികസനവകുപ്പ് ഡയറക്ടർക്ക് രണ്ടുവർഷം മുമ്പ് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ റിപ്പോർട്ട് പൂഴ്‌ത്തിവച്ച് ഐ.ടി.ഐകളുടെ വികസനസ്വപ്നം വീണ്ടും അടഞ്ഞ അദ്ധ്യായമായി. സ്വയം നന്നായില്ലെങ്കിൽ വകുപ്പിന് കീഴിലുള്ള ഐ.ടി.ഐകളെ വ്യാവസായിക പരിശീലനവകുപ്പിൽ ലയിപ്പിക്കുകയെങ്കിലും ചെയ്യണമെന്ന് അധികാരികളോട് അപേക്ഷിക്കുന്നു.

ഫ്രാൻസിസ് ജോൺ

റോസ്‌ കോട്ടേജ്, മുതുലപുരം,

ആനക്കര, ഇടുക്കി

പട്ടിണിയകറ്റുന്നത് കർഷകർ

രാജ്യത്തെ കർഷകരെ അവഗണിച്ച് കൂടുതൽ കാലം ഭരണകൂടത്തിന് പിടിച്ചുനിൽക്കാനാവില്ല. പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനാണ് സംഘപരിവാർ അനുഭാവമുള്ള കേന്ദ്ര ഭരണകൂടം പലപ്പോഴും ശ്രമിക്കുന്നത്. വിവാദമായ കർഷകബില്ല് രാജ്യസഭയിൽ ചർച്ചയ്‌ക്ക് വന്നപ്പോൾ വിയോജിപ്പ് രേഖപ്പെടുത്തി സഭയിൽ സംസാരിച്ച കേരളത്തിൽ നിന്നുള്ള കെ.കെ രാഗേഷും എളമരം കരീമും അടക്കമുള്ള എം.പിമാരെ സസ്‌പെന്റ് ചെയ്ത് കൊണ്ടുള്ള നടപടി ഇതിന്റെ ഭാഗമായിരുന്നു. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ അണിനിരന്ന് ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന അഖിലേന്ത്യ കിസാൻസഭാ നേതാവ് പി. കൃഷ്ണപ്രസാദ് അടക്കമുള്ള നേതാക്കളെ കൂട്ടത്തോടെ അറസ്റ്റു ചെയ്ത നടപടിയും ഇതിന്റെ തുടർക്കഥയാണ്. സി.പി.എം പോളിറ്റ് ബ്യൂറോഅംഗം സുഭാഷിണി അലിയെ കാൺപൂരിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലും വീട്ടുതടങ്കലിലാക്കുകയും ചെയ്‌തു. എന്നാൽ ഇതിനെയെല്ലാം മറികടന്ന് പ്രക്ഷോഭം ആളിക്കത്തിക്കാൻ തന്നെയാണ് കർഷകരുടെ തീരുമാനം.

നാടിന്റെ പട്ടിണിയകറ്റുന്നത് കർഷകരാണ്. അവർ മണ്ണിൽ പണിയെടുക്കുന്നത് കൊണ്ടാണ് നമ്മുടെ രാജ്യം നിവർന്ന് നിൽക്കുന്നത്. ആ കർഷകരോട് നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. കോർപ്പറേറ്റുകളെ തൃപ്തിപ്പെടുത്താൻ വേണ്ടി രാജ്യത്തെ കർഷകരെ കൊലക്ക് കൊടുക്കരുത്. എല്ലാ പ്രതിസന്ധി ഘട്ടത്തിലും അവർക്ക് ഊന്നു വടിയായി നിൽക്കാൻ ഭരണകൂടത്തിന് കഴിയണം. അവരില്ലെങ്കിൽ രാജ്യത്തിന്റെ സമൃദ്ധിയും സുഗമമായ നിലനിൽപ്പും അവതാളത്തിലാവും.നമുക്ക് അന്നം തരുന്ന കർഷക തൊഴിലാളികളെ ചേർത്തുപിടിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും മനസ് കാണിക്കണം.

മുഹമ്മദ് റാഫി

പയ്യനാട്

ഓർമ്മയിലെ വിമോചന സമരം

''ചാക്കോ നാടു ഭരിക്കട്ടെ, ചാത്തൻ പൂട്ടാനും പോകട്ടെ" എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച കത്താണ് ഈ പ്രതികരണത്തിനാധാരം. (25-11-20) ലോകത്തിൽ ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ 1959ൽ നടന്ന വിമോചന സമരത്തിൽ മുഴങ്ങിക്കേട്ട ചില മുദ്രാവാക്യങ്ങളാണ് കത്തിന്റെ പ്രമേയം. വിമോചന സമരത്തിന് നേതൃത്വം നൽകിയ ഹിന്ദുക്കളിലെ ചില സവർണ വിഭാഗത്തിന്റെയും ക്രിസ്ത്യൻ വിഭാഗത്തിന്റെയും ഉള്ളിലിരുപ്പ് തുറന്നുകാട്ടുന്നതായിരുന്നു അന്നത്തെ മുദ്രാവാക്യങ്ങൾ.

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ 1957 ഏപ്രിൽ അഞ്ചിന് അധികാരമേറ്റ സർക്കാർ ആദ്യം ചെയ്തത് കുടിയൊഴിപ്പിക്കൽ നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുക എന്നതായിരുന്നു. തുടർന്ന് സ്വകാര്യ സ്കൂൾ മാനേജർമാരുടെ തോന്ന്യാസത്തിന് കടിഞ്ഞാണിട്ടുകൊണ്ട് ജോസഫ് മുണ്ടശ്ശേരി തയ്യാറാക്കിയ വിദ്യാഭ്യാസ ബിൽ ഉൾപ്പെടെ വിപ്ളവകരങ്ങളായ വേറെയും നടപടികൾ സ്വീകരിച്ചു. ഇതൊന്നും പിന്തിരിപ്പൻ ശക്തികൾക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. എങ്ങനേയും ഇ. എം.എസ് സർക്കാരിനെ താഴെ ഇറക്കണമെന്ന് അവർ തീരുമാനിച്ചു. അവരോടൊപ്പം ചില്ലറ നേട്ടങ്ങൾക്കു വേണ്ടി ചില പാരമ്പര്യവാദികളും ചേർന്നു. അങ്ങനൊണ് 'വി​മോചന സമരം" എന്ന് അറിയപ്പെട്ട സമരാഭാസം അരങ്ങേറിയത്. വിദ്യാഭ്യാസത്തെ കച്ചവടമായി മാറ്റിയ ചിലരായിരുന്നു സമരത്തിന് നേതൃത്വം നൽകിയത്. ദേവാലയത്തൽ പോകാൻ മാത്രം പുറത്തിറങ്ങാറുള്ള കുടുംബിനികൾ പോലും മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങുകയുണ്ടായി. അന്നത്തെ മുദ്രാവാക്യങ്ങളുടെ സാംസ്കാരിക നിലവാരം തിരിച്ചറിയാൻ രണ്ടെണ്ണം മാത്രം ഇവിടെ ചേർക്കാം.

''നാടു ഭരിക്കാൻ കഴിവില്ലെങ്കിൽ

പോയി താടിവടിക്കു നമ്പൂരി"

മറ്റൊന്ന്

''തൂങ്ങിച്ചാകാൻ കയറില്ലെങ്കിൽ

പൂണിലില്ലേ നമ്പൂരീ"

അന്നുകേട്ട മറ്റു ചില മുദ്രാവാക്യങ്ങൾ സഭ്യതയുടെ എല്ലാ പരിധിയും ലംഘിക്കുന്നതാണ്.

വി.എസ്. ബാലകൃഷ്ണപിള്ള

മണക്കാട്, തൊടുപുഴ