കല്ലറ:സ്കൂളിലെ എൽ.സി.ഡി പ്രൊജക്ടറുകൾ മോഷണം പോയതായി പരാതി. ഭരതന്നൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് പ്രൊജക്ടറുകളാണ് മോഷണംപോയത്. പത്ത്,പന്ത്രണ്ട് ക്ലാസുകൾ തുറക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം ക്ലാസ് മുറികൾ തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അറുപതിനായിരം രൂപയോളം വിലവരുന്ന പ്രൊജക്ടറുകളാണ് നഷ്ടപ്പെട്ടതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പൊലീസ്, വിരളടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.