dance

വെഞ്ഞാറമൂട് : അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ കിളിമാനൂർ ശാഖ പൊതുയോഗം വെഞ്ഞാറമൂട് കലാർപ്പണ ഡാൻസ് സ്കൂളിൽ യൂണിയൻ സെക്രട്ടറി അനിത സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വിഷ്ണു കലാർപ്പണ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ജയശ്രീ വിനോദിനി,രമ്യ സജീവ്,രേഷ്മ,മണിക്കുട്ടൻ,മോഹൻകുമാർ,സാബു തോന്നക്കൽ തുടങ്ങിയവർ പങ്കെടുത്തു.