ചിറയിൻകീഴ്:അഴൂർ- ചിറയിൻകീഴ് റസിഡന്റ്സ് അസോസിയേഷന്റെ (എ.സി.ആർ.എ)ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത പി.മുരളിയെ ആദരിച്ചു. നിലവിൽ അസോസിയേഷൻ രക്ഷാധികാരിയും അസോസിയേഷൻ ആരംഭിക്കുന്നതിന് മുഖ്യപങ്കു വഹിക്കുകയും ചെയ്ത മുരളിയെ ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അഴൂർ ബിജു മൊമന്റോ നൽകി ആദരിച്ചു.റസിഡന്റ്സ് അസോസിയേഷൻ ഓഫീസിൽ പ്രസിഡന്റ് അഴൂർ ബിജുവിന്റെ അദ്ധ്യക്ഷതയിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ.സമദ് സ്വാഗതം പറഞ്ഞു.ട്രഷറർ ബിന്ദു വിനോദ്,സിദ്ധാർഥൻ, ജയകുമാർ,വിജയൻ,ബുവനചന്ദ്രൻ നായർ,ഷറഫുദ്ദിൻ,ദേവദാസൻ,ഗോപാലകൃഷ്ണൻ,ശിവപ്രസാദ്,രാഗ വിനോദ്,സുഗന്ധി എന്നിവർ സംസാരിച്ചു.