കല്ലറ: പാർക്കിംഗ് സൗകര്യമില്ലാതെ വീർപ്പുമുട്ടി കല്ലറ ടൗൺ. സ്കൂളും, നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളും കല്ലറ ജംഗ്ഷനുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കുന്ന പൊതു ചന്തയും ജംഗ്ഷന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തുന്നവരെല്ലാം ജംഗ്ഷനിലെ ഒരു കിലോമീറ്റർ ദൂരത്തോളം റോഡരികിൽ തലങ്ങും വിലങ്ങുമായാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
ഇത് പലപ്പോഴും ജംഗ്ഷനിൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. കാൽ നടയാത്രക്കാർക്ക് നടക്കേണ്ടിടത്ത് വാഹനങ്ങൾ ഇട്ടിരിക്കുന്നതിനാൽ സ്കൂൾ കുട്ടികളും, വൃദ്ധരുമുൾപ്പെടെയുള്ളവർ റോഡിലേക്ക് കയറി നടന്നാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്. ഇത്തരത്തിൽ വാഹനങ്ങൾ ഇട്ടിരിക്കുന്നതിനാൽ കച്ചവട സ്ഥാപനങ്ങളിലേക്കും ആളുകൾക്ക് കയറാൻ കഴിയുന്നില്ലെന്ന് വ്യാപാരികളും പറയുന്നു. വിവിധ ആവശ്യങ്ങൾക്ക് കല്ലറയിൽ എത്തുന്നവർക്ക് പാർക്കിംഗ് സൗകര്യത്തിന് സ്ഥലം കണ്ടെത്താൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ പറയുന്നു.
.