തലശേരി: വ്യവസായ പ്രമുഖനായിരുന്ന പരേതനായ എ.കെ. കാദർകുട്ടി സാഹിബിന്റെ മകനും ഹരിലാൻഡ് എസ്റ്റേറ്റ് എം.ഡിയും തലശ്ശേരി സതേൺ വെനീയേഴ്സ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവുമായ ചേറ്റംകുന്ന് പള്ളിക്കൂൺ ബംഗ്ലാവിലെ പി.കെ.ഹാരിസ് (83) നിര്യാതനായി. തലശ്ശേരി ഇന്ദിരാഗാന്ധി കോ. ഓപ്പറേറ്റീവ് ആശുപത്രി ഡയറക്ടറും കുട്ടിസ് ഫ്ളഷ് ഡോർ ഡയറക്ടറും കോഹിനൂർ ഫിഷിംഗ് ആൻഡ് കാനിംഗ് മുൻ എം.ഡിയും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു.
ഭാര്യ: ഉമൈബാൻ. സഹോദരങ്ങൾ: പി.കെ.ഹാഷിം, പി.കെ.റഫിയ, പി.കെ. ജമീല, പരേതരായ പി.കെ മായൻ, പി.കെ.മുഹമ്മദ് (മുൻ എം.ഡി. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് വളപട്ടണം).