പാറശാല: ചെങ്കൽ സർവീസ് സഹകരണ ബാങ്ക് പൂഴിക്കുന്നിൽ പുതുതായി ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.ആർ. സൈമൺ നിർവഹിച്ചു. ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ, കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാർജ്ജുനൻ, ആറയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. വിൻസെന്റ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി. ശ്രീധരൻനായർ, ഭരണസമിതി അംഗങ്ങൾ, ബാങ്ക് സെക്രട്ടറി വിമൽ വി.വി. തുടങ്ങിയവർ പങ്കെടുത്തു.