കൊച്ചി: അന്യസംസ്ഥാന ലോട്ടറി കേരളത്തിൽ വിൽക്കുവാൻ അനുവദിക്കുകയില്ല എന്ന് ഓൾ കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മി​റ്റി യോഗം. ഇതിനിടനുബന്ധിച്ചുള്ള പ്രത്യക്ഷ സമരങ്ങളുടെ മുന്നോടിയായി ജനുവരി ആറിന് രാജ്ഭവന് മുന്നിൽ യൂണിയൻ സംസ്ഥാന കമ്മി​റ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തും.

എറണാകുളം ഐ.എൻ.ടി.യു.സി ഭവനിൽ കൂടിയ യോഗം ജില്ലാ പ്രസിഡൻ്റ് കെ.കെ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ പി.പി.ഡാൻസ്, പി.വി.പ്രസാദ്, പി.ടി.പോൾ, പി.എൻ. സതീഷ്, വി.ടി.സേവ്യർ, ബി.രാജേഷ്, കനിപത്തനംതിട്ട, കെ.പി.സോമസുന്ദരൻ, സൈമൺ ഇടപ്പള്ളി, കെ.ആർ.ഐ.സജീവൻ, വേണു പഞ്ചവടി എന്നിവർ പ്രസംഗിച്ചു.