general

ബാലരാമപുരം:ബാലരാമപുരം ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ വാർഷിക സമ്മേളനവും ക്രിസ്മസ് പുതുവത്സര ആഘോഷവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഫാ. മാത്യൂസ് വെട്ടിയോടി തടത്തിൽ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.ഫെല്ലോഷിപ്പ് പ്രസിഡന്റ് എം.കെ.റിനോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.മോഹൻദാസ്,​ സി.എസ്.ഐ ചെയർമാൻ ജെ.ആൻഡ്രൂസ്,​ഫാ.സുബിൻലോറൻസ് മാത്യൂ,​ ബി.സി.എഫ് ക്ലർജി കൺവീനർ എസ്.കെ.സുനിൽകുമാർ,​ വൈസ് പ്രസിഡന്റ് ഫാ.സുബിൻ ജോൺ മാത്യൂ,ഫാ പയസ് ലോറൻസ്,​ ഫാ.ഷൈജുദാസ്,​ ബിജുസാം,​മേജർ സരുൺ,​സെക്രട്ടറി ആർ.ആന്റെണി എന്നിവർ ആശംസാ പ്രസംഗം നടത്തി.ഫാദർ ഷീൻ പാലക്കുഴി സ്വാഗതവും മനോഹൻ ഇമ്മാനുവേൽ നന്ദിയും പറഞ്ഞു.