വിതുര:മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിലെ ഒഴുകുപാറ കാലങ്കാവ് സൊറാബ് ഗ്രീൻവാലി ബയോഫാമിൽ ജൈവരീതിയിൽ പ്രവാസി കർഷകൻ സൊറാബ് നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ഉത്സവം ബീറ്റ് ഫോറസ്റ്റ് ഒാഫീസർ അജിത് കുമാർ നിർവഹിച്ചു. മത്സ്യകർഷക പ്രമോട്ടർ തച്ചൻകോട് മനോഹരൻനായർ, സനൽകുമാർ,ബിനുകുമാർ,മോഹനൻ,രഘു,സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. പ്രതികൂല കാലാവസ്ഥയെ തരണംചെയ്ത് നടത്തിയ കൃഷിയിൽ മികച്ച വിളവ് ലഭിച്ചു.