കൊച്ചി: കർഷക സമരത്തിന് ഐക്യദാർഢ്യവുമായി സി.ഐ.ടി.യു ജില്ലയിൽ റിലയൻസിന്റെ മാളുകളിലേക്കും പെട്രോൾ പമ്പുകളിലേക്കും തൊഴിലാളി മാർച്ച് നടത്തി. റിലയൻസ് ഇല്ലാത്ത കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സമരവും പ്രഖ്യാപിച്ചു. വെെറ്റിലയിൽ രാവിലെ പത്തിന് റിലയൻസ് മാളിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. എ.എൻ സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ജി ഉദയകുമാർ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള, സംസ്ഥാന വെെസ് പ്രസിഡന്റ് സി.കെ മണിശങ്കർ, സംസ്ഥാന സെക്രട്ടറി കെ.എൻ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.