pic1

നാഗർകോവിൽ : തമിഴ്നാട് സർക്കാരിന്റെ പൊങ്കൽ സമ്മാനം ഇന്നലെ മുതൽ വിതരണം തുടങ്ങി. 2500 രൂപയും പൊങ്കൽ കിറ്റുമാണ് ഇക്കുറി പൊങ്കൽ സമ്മാനമായി ഓരോ കുടുംബത്തിനും നൽകുന്നത്.1കിലോ പച്ചരി,1കിലോ ശർക്കര,20ഗ്രാം കിസ്‌മിസ്, 20ഗ്രാം അണ്ടിപ്പരിപ്പ്, 50 ഗ്രാം ഏലയ്ക്ക അടങ്ങിയവയാണ് പൊങ്കൽ കിറ്റ്. ഇതിനോടൊപ്പം കരിമ്പും നൽകും.റേഷൻ കാർഡ് അടിസ്ഥാനത്തിലാണ് പൊങ്കൽ സമ്മാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറി കിറ്റ് വിതരണം തുടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിൽ 1000 രൂപയാണ് നൽകിയത് എന്നാൽ ഇത്തവണ കൊവിഡിൽ ജനങ്ങൾ ബുദ്ധിമുട്ടിയത് കൊണ്ടാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി 2500 രൂപ ആക്കി ഉയർത്തിയത്. കന്യാകുമാരി ജില്ലയിൽ ഇന്നലെ രാവിലെ മുതൽ റേഷൻ കടകളിൽ കിറ്റ് വിതരണം തുടങ്ങി. പതിനൊന്നാം തീയതി വരെ വിതരണം ചെയ്യും.