jan04d

ആറ്റിങ്ങൽ:എസ്.എൻ.ഡി.പി യോഗം യോഗം ആറ്റിങ്ങൾ യൂണിയന്റെ കീഴിലുള്ള ചെമ്പൂര് മുദാക്കൽ ശാഖയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് ജനുവരി മുതൽ ഡിസംബർ വരെ ശാഖയുടെ നേതൃത്വത്തിൽ നടത്തുന്ന ധാന്യക്കിറ്റ് വിതരണ ഉദ്ഘാടനം ആറ്റിങ്ങൾ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് നിർവഹിച്ചു.ശാഖാ പ്രസിഡന്റ് എ.ഡി. അതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി.എസ്.അജികുമാർ സ്വാഗതവും, യൂണിയൻ സെക്രട്ടറി എം.അജയൻ മുഖ്യപ്രഭാഷണവും നടത്തി. യൂണിയൻ കൗൺസിലർ സുജാതൻ, അജു കൊച്ചാലുംമൂട്, യൂണിയൻ വനിതാ എക്സിക്യൂട്ടീവ് അംഗം ഉഷ ,ശാഖാ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ദീപു പാണശേരി, ശാഖാ മെമ്പർ വിജയൻ കെ.പണിക്കർ, വലിയ കട്ടക്കാൽ ശാഖാ സെക്രട്ടറി വൃന്ദ എന്നിവർ സംസാരിച്ചു. ശാഖാ പഞ്ചായത്ത് കമ്മിറ്റി മെമ്പർ സുധാകരൻ നന്ദി പറഞ്ഞു.