മുടപുരം: കൊവിഡ് വ്യാപകമായതിനെ തുടർന്ന് അടഞ്ഞുകിടന്ന വിദ്യാലയങ്ങളിൽ അദ്ധ്യായനം പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അംബിക, വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ എന്നിവർ സന്ദർശിച്ചു പഠന സൗകര്യങ്ങൾ വിലയിരുത്തി. പ്രിൻസിപ്പൽ വി. ഉദയകുമാർ, ഹെഡ്മിസ്ട്രസ് എസ്. സന്ധ്യ വിനു എന്നിവർ സന്നിഹിതരായിരുന്നു.