നെടുമങ്ങാട്:നഗരസഭ പരിധിയിലെ പൂവത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം 18 ക്ലാസ് മുറികളിൽ സജ്ജീകരിച്ച സ്പീക്കർ സിസ്റ്റം പി.ടി.എ പ്രസിഡന്റ് എസ്.എസ് ബിജു ഉദ്‌ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്ക് എല്ലാ ക്ലാസ് മുറികളിലും ലഭിക്കേണ്ട പൊതുവായ സന്ദേശങ്ങളും അറിയിപ്പുകളും നൽകുന്നതിനൊപ്പം റേഡിയോ ക്ലബ് എന്ന നിലയിലും സ്പീക്കർ സിസ്റ്റം ഉപയോഗപ്പെടുത്തുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.ലാപ്ടോപ്, പെൻഡ്രൈവ് എന്നിവ ഉപയോഗിച്ച് വിജ്ഞാന-വിനോദ പ്രവർത്തനങ്ങൾ ക്ലാസ് മുറികളിൽ പൊതുവായി എത്തിക്കാനും സാധിക്കും.വൈസ് പ്രിൻസിപ്പൽ എസ്.സുരേഷ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ.വിജയൻ, കെ.വിനോദ്, ചുമതലയുള്ള അദ്ധ്യാപികമാരായ എസ്.ഷീജ, ബിജി എസ്. മാത്യു, എ.ആർ. ബീന എന്നിവർ പങ്കെടുത്തു.