കോവളം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ ക്രാബ് ക്ലബ് റസ്റ്റോറന്റ് ഉടമ നിര്യാതനായി. മംഗലത്തുകോണം ഇടുക തെറ്റിവിള വീട്ടിൽ പരേതനായ പുഷ്പാംഗദന്റെയും ശാരദയുടെയും മകൻ സന്തോഷ് കുമാർ ( 50, ഉണ്ണി ) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 8.30 ഓടെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ,തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ പത്തോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊവിഡ് പരിശോധനകൾക്കു ശേഷം ഇന്ന് രാവിലെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ സന്ധ്യ. മക്കൾ: ആദിത്യ സന്തോഷ്, ആതിര സന്തോഷ് .