1

പൂവാർ: കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ അമ്പലത്തുമൂല, അടിമലത്തുറ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം രൂക്ഷമാകുന്നു. ഇന്നലെ റോക്കി (61) എന്ന വയോധികന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇയാളെ പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിന് മുമ്പും നിരവധി നാട്ടുകാരെ നായ്ക്കൾ ആക്രമിച്ചിരുന്നു. ഇതിൽ ഏറെയും കുട്ടികളും വൃദ്ധരുമാണ്. തീരപ്രദേശത്ത് വലിച്ചെറിയുന്ന മാലിന്യമാണ് നായ്ക്കൾ പെരുകാൻ കാരണമെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. തെരുവുനായ ശല്യം ഒഴിവാക്കാനും പ്രദേശം മാലിന്യ മുക്തമാക്കാനും ഗ്രാമ പഞ്ചായത്ത് തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.