പാലോട്:പ്ലാവറ കൈരളി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നാടൻ കാർഷിക വിഭവങ്ങളുടെ ജനകീയ വിപണി 'ജൈവഗ്രാമം' ആരംഭിച്ചു.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഞായറാഴ്ചകളിൽ രാവിലെ എട്ട് മുതൽ പതിനൊന്ന് വരെയും വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ ആറ് വരെയുമാണ് വിപണി.എ എസ്.ബിനു അദ്ധ്യക്ഷത വഹിച്ചു.വാർഡ് അംഗം പൊൻപാറ ശ്രീകുമാർ,ടി.എൽ.ബൈജു,ചൂടൽ മോഹനൻ,കെ.എസ്.ബിമൽ,കൃഷി ഓഫീസർ റീജ തുടങ്ങിയവർ സംസാരിച്ചു.