ചിറയിൻകീഴ്: സുഗതകുമാരി ടീച്ചറിന് ശ്രദ്ധാജ്ഞലി അർപ്പിക്കുവാൻ ഗാന്ധി പീസ് ഫൗണ്ടേഷൻ മരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിൽ വേദിയൊരുക്കി.1989-ൽ ലഹരി വിരുദ്ധ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുവാൻ ഈ സ്കൂളിൽ വന്നതിന്റെ ഓർമ്മ പുതുക്കി കൊണ്ട് നടന്ന ഈ ചടങ്ങിൽ അനുസ്മരണ പ്രഭാഷണങ്ങളും പ്രസംഗങ്ങളും ഒഴിവാക്കി ഗീത, ബൈബിൾ, ഖുറാൻ എന്നീ ഗ്രന്ഥങ്ങളിലെ ഭാഗങ്ങൾ പാരായണം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഫല വൃക്ഷ തൈ നട്ട് സുഗതകുമാരി ടീച്ചറിന് ശ്രദ്ധാജ്ഞലി അർപ്പിച്ചു. മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, വൈസ് പ്രസിഡന്റ് പി. മുരളിധരൻ, പഞ്ചായത്ത് അംഗം എസ്. സുനിൽകുമാർ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ സി. രാജേന്ദ്രൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാനിബാ ബീഗം, സ്കൂൾ മാനേജർ അഡോൾഫ് ലോപ്പസ്സ്, പാണുർ മുസ്ലിം ജമാഅത് പ്രസിഡന്റ് എം.എം.ബഷീർ, പാരിഷ് കൗൺസിൽ ഖജാൻജി ഫെലിക്സ് ക്രൂസ്, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് എൻ. അശോകകുമാർ, സെന്റ് അസ്റ്റിൻസ് ഗ്രന്ഥശാലാ പ്രസിഡന്റ് ഫ്രാൻസിസ് ഏണസ്റ്റ്, യുവകവി ജയരാജ് മുരുക്കുംപുഴ, അജിത എസ്.ആർ, എം.നസീർ, വി. മോഹൻദാസ് ,സെയിഫ് ഖാൻ, കൃഷ്ണ ഗോകുലംസന്തോഷ്, അനിറ്റിഷജറാൾഡ്, സജിത, ജിജോ എന്നിവർ സന്നിഹിതരായിരുന്നു.