dd

കൊട്ടാരക്കര: ബസിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച പത്തനംതിട്ട കലഞ്ഞൂർ സ്വദേശി മനുവിനെ (44) കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര നിന്ന് പുനലൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ പോവുകയായിരുന്ന എൻജിനിയറിംഗ് വിദ്യാർത്ഥിനിയെയാണ് മനു അപമാനിക്കാൻ ശ്രമിച്ചത്. ചെങ്ങമനാടിന് അടുത്തുവച്ചായിരുന്നു സംഭവം. യുവതി ബഹളം കൂട്ടിയതിനെ തുടർന്ന് മറ്റ് യാത്രക്കാർ ഇടപെട്ട് ബസ് നിറുത്തിച്ചു. തുടർന്ന് പൊലീസെത്തി മനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.