loans
LOANS

തിരുവനന്തപുരം: പ്രളയകാലത്തും കൊവിഡ് കാലത്തുമായി കുടുംബശ്രീ വഴി സാധാരണക്കാർക്ക് സർക്കാർ ലഭ്യമാക്കിയ പലിശരഹിത വായ്‌പ 3,700കോടി രൂപ. ബാങ്കുകൾ വഴിയാണിത് നടപ്പാക്കിയത്. ഒമ്പത് ശതമാനമായിരുന്നു പലിശയെങ്കിലും ഈ ബാദ്ധ്യത സർക്കാർ വഹിച്ചു.

പ്രളയകാലത്ത് ഒരുലക്ഷം രൂപയുടെ പലിശരഹിത വായ്പാപദ്ധതി നടപ്പാക്കി. കൃത്യമായ തിരിച്ചടവിലൂടെ, കിട്ടാക്കടം ഒഴിവാക്കിയ സാഹചര്യത്തിൽ കൊവിഡ് കാലത്തും സമാനപദ്ധതി അവതരിപ്പിച്ചു.

പ്രളയകാലത്ത് റിസർജന്റ് കേരള ലോൺ സ്‌കീം പദ്ധതിപ്രകാരം 2.02 ലക്ഷം പേർക്ക് 1,794. 02 കോടി രൂപ നൽകി. കൊവിഡിൽ 23.98 ലക്ഷം പേർക്ക് 1,906.71 കോടി രൂപയും നൽകി.