മുടപുരം: താജ് മഹൽ മാർബിൾസിന്റെ രണ്ടാമത്തെ ഷോറൂം കിഴുവിലം മാമം നടയിൽ ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഉദ്ഘാടനം ചെയ്‌തു. ആദ്യ വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. പ്രൊപ്രൈറ്റർ കെ.എ. റഷീദ്, കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് മനോന്മണി, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ കവിതാ സന്തോഷ്, പഞ്ചായത്ത് മെമ്പർമാരായ ജി.ജി. അനീഷ്, ജി. ഗോപകുമാർ, ഹാബ് ഹോം ആൻഡ് ബിൽഡേഴ്സ് ഡെവലപ്പേഴ്സ് പ്രൊപ്രൈറ്റർ മുഹമ്മദ് റാസി, കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ. നൗഷാദ്, അമൽ അമീൻ, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. ആറുമാസത്തേക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും 30,000 രൂപയ്‌ക്ക് മുകളിലുള്ള പർച്ചേഴ്സുകൾക്ക് ഫ്രീ ഡെലിവറിയും ഉണ്ടായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.