psc

തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറടക്കം അഞ്ച് തസ്തികകളിൽ ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കുന്നവർക്കായി വീണ്ടും പരീക്ഷ നടത്തിയശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പെയിന്റർ ജനറൽ), ജൂനിയർ ഇൻസ്ട്രക്ടർ (ഇന്റീരിയർ ഡെക്കറേഷൻ ആൻഡ് ഡിസൈനിങ്) എൻ.സി.എ– എൽ.സി./എ.ഐ, പട്ടികജാതി, പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം, ജൂനിയർ ഇൻസ്ട്രക്ടർ (ഷീറ്റ് മെറ്റൽ വർക്കർ) എന്നിവയാണ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മറ്റ് തസ്തികകൾ.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്‌ പ്രൊഫസർ ഇൻ കാർഡിയോളജി തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും. കേരള പബ്ലിക് സർവീസ് കമ്മിഷനിൽ ഇലക്ട്രീഷ്യൻഗ്രേഡ് 2,ആരോഗ്യ വകുപ്പിൽ ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 എന്നിവയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിക്കും. ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് (ഫിസിക്കൽ ടെസ്റ്റിങ്) അഭിമുഖം നടത്തും.തദ്ദേശസ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ (നേരിട്ടും ഡിപ്പാർട്ട്‌മെന്റൽ കോട്ടയും) ഒ.എം.ആർ പരീക്ഷ നടത്തും.കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്‌ പ്രൊഫസർ ഇൻ ട്രാവൽ ആൻഡ് ടൂറിസം എഴുത്തുപരീക്ഷ നടത്താനും ഇന്നലെചേർന്ന കമ്മീഷൻ തീരുമാനിച്ചു.