behra

തിരുവനന്തപുരം: സായുധ സേനാ മൂന്നാം ബ​റ്റാലിയൻ കമൻഡാന്റ് ജെ.ജയ്‌നാഥിനെതിരെ വകുപ്പുതല അന്വേഷണത്തിന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, റോഡ് സുരക്ഷാ കമ്മിഷണർ ഡോ.ബി. അശോക് എന്നിവരെയാണ് ചുമതലപ്പെടുത്തിയത്.
സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശങ്ങൾ പാലിക്കാത്തതിനും അച്ചടക്കലംഘനത്തിനുമാണ് അന്വേഷണം. പൊലീസ് ആസ്ഥാനത്തു നിന്ന് പൊലീസ് മേധാവിയുടേതായി ലഭിക്കുന്ന കത്തിടപാടുകൾക്ക് പരിഹാസ രൂപേണ പ്രതികരിക്കുന്നുവെന്ന ആരോപണവുണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ ജയ്‌നാഥ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നതിനാലാണ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ സമർപ്പിക്കണം.