devaswom-board-members

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി പി.എം.തങ്കപ്പൻ ചുമതലയേറ്റു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബോർഡ് സെക്രട്ടറി എസ്.ഗായത്രീ ദേവി സത്യവാചകം ചൊല്ലിക്കൊടുത്തു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൊന്നാട അണിയിച്ചു.ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, അംഗം അഡ്വ.കെ.എസ്.രവി, കമ്മിഷണർ ബി.എസ്.തിരുമേനി , ബോർഡ് മുൻ അംഗം അഡ്വ.എൻ.വിജയകുമാർ, ചീഫ് എൻജിനീയർ ജി.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.കാലാവധി പൂർത്തിയാക്കിയ അഡ്വ.എൻ.വിജയകുമാറിന്റെ ഒഴിവിലേക്കാണ് പി.എം. തങ്കപ്പനെ തിരഞ്ഞെടുത്തത്. പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ അനുഭവസമ്പത്ത് ദേവസ്വം ബോർഡിന്റെ ഉയർച്ചയ്ക്കായി പ്രയോജനപ്പെടുത്തുമെന്ന് തങ്കപ്പൻ പറഞ്ഞു. കടുത്തുരുത്തി വെള്ളാശ്ശേരി സ്വദേശിയാണ്. സി.പി.എം കോട്ടയം ജില്ല കമ്മിറ്റിയംഗവും കെ.എസ്‌.കെ.ടി.യു സംസ്ഥാന കമ്മിറ്റിയംഗവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയംഗവുമാണ്.