dharna

കിളിമാനൂർ:കേന്ദ്ര നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകസംഘടനകൾക്ക് ഐക്യദാർഢ്യവുമായി ഗുഡ്സ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കിളിമാനൂർ ഏരിയാകമ്മിറ്റി. യൂണിയന്റെ നേതൃത്വത്തിൽ കിളിമാനൂർ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് എസ്. ലുക്കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ. വത്സലകുമാർ, ഏരിയാ സെക്രട്ടറി ഇ.ഷാജഹാൻ,കെ.എസ്.കെ.ടി.യു ഏരിയാകമ്മിറ്റി അംഗം എസ്.യഹിയ തുടങ്ങിയവവർ സംസാരിച്ചു.യൂണിയൻ ഏരിയാ സെക്രട്ടറി സുനിൽ കൈരളി സ്വാഗതവും യൂണിയൻ പഴയകുന്നമ്മേൽ ലോക്കൽ സെക്രട്ടറി ജി.ബാബു നന്ദിയും പറഞ്ഞു.