പേരാമ്പ്ര: 'കൈവല്യ പദ്ധതി'യിൽ നിയമനം പ്രതീക്ഷിച്ച് ഭിന്നശേഷിക്കാർ. 2016- 2017 നയപ്രഖ്യാപനത്തിൽ സാമ്പത്തിക സഹായവും നൈപ്പുണ്യവും ഏർപ്പെടുത്തി ഭിന്നശേഷിക്കാരെ ശക്തി പെടുത്താൻ വേണ്ടി കൊണ്ടുവന്ന 'കൈവല്ല്യപദ്ധതി'യിൽ നിരവധി പേർ അപേക്ഷ നൽകിയിരുന്നു. കൊവിഡ് മഹാമാരി സമയത്ത് ഏതെങ്കിലും തരത്തിലുള്ള സ്വയം തൊഴിൽ തുടങ്ങി ജീവിത മാർഗം കണ്ടെത്താൻ പലരും അപേക്ഷയും സമർപ്പിച്ചു. എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് മുഖേന സംരംഭ വികസന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തതായും പറഞ്ഞു.
ജൂലായ് 31 മുൻപായി 200 രൂപയുടെ സ്റ്റാമ്പ് പേപ്പർ അഗ്രിമെന്റ് ടൈപ്പ് ചെയ്ത് വെക്കാൻ അവശ്യപെട്ടത് പ്രകാരം എഗ്രിമെന്റ് വെച്ചു.
സെപ്തംബർ മാസത്തിൽ അഗ്രിമെന്റ് വാങ്ങിക്കുകയും ചെയ്തു. നവംബർ 1 ന് കേരളത്തിലെ 7449 ഭിന്നശേഷിക്കാർക്കും അനുകൂല്യം നൽകുന്നു എന്ന് അറിയിപ്പ് വന്നെങ്കിലും അന്വേഷിച്ച സമയത്ത് ആയിരത്തിൽ താഴെ ഭിന്നശേഷിക്കാർക്ക് മാത്രമാണ് ഇതുവരെ അനുകൂല്യം നൽകിയത് എന്നാണ് ഇവർ പറയുന്നത്. തുടർന്ന് വിവരം തിരക്കിയപ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് ഇവർ പരാതിപ്പെട്ടു. കൊവിഡ് കാലത്ത് തൊഴിൽ പ്രതിസന്ധി അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നു.