കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിലെ വെട്ടിമൺകോണം പാലമൂട് പട്ടികജാതി കോളനിയിൽ കുടിവെള്ളമെത്തി.1.67 കോടി രൂപയുടെ പട്ടികജാതി കോർപ്പസ് ഫണ്ട് ഉപയൊഗിച്ചാണ് കുടിവെള്ളം എത്തിച്ചത്. വാട്ടർ അതോറിട്ടി ഒറ്റൂർ ഭാഗത്തെ പ്രധാന പൈപ്പ് ലൈനിൽ നിന്നും ലൈൻനീട്ടിയാണ് പ്രദേശത്ത് വെള്ളമെത്തിച്ചത്. വേനൽകാലത്ത് കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമായി. അഡ്വ. ബി. സത്യൻ എം.ൽ.എ കോളനിയിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബീന അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീബി.എസ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാസുന്ദരേശൻ, ജില്ലാ പഞ്ചായത്തംഗം പ്രിയദർശിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.