ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെഫി മുഹമ്മദ് കഥ തിരക്കഥ സംഭാഷണയെഴുതി സംവിധാനം ചെയ്യുന്ന 'അൽ കറാമ 'എന്ന ചിത്രത്തിന്റെ ചിത്രീകരണം യു.എ.ഇ യിൽ ആരംഭിച്ചു. വൺ വേൾഡ് എന്റർടെയ്ൻമെന്റ്സ് കാനഡയുടെ ബാനറിൽ വൺ വേൾഡ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു. ബി.കെ.ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികൾക്ക് നാസർ മാലിക് സംഗീതം നൽകുന്നു. എഡിറ്റിംഗ്: അയ്യൂബ് ഖാൻ, പി.ആർ.ഒ: എ.എസ്.ദിനേശ്.