തിരുവനന്തപുരം: ബാലവേലയ്ക്ക് ദാരിദ്ര്യം മറയാക്കി ചെറിയ തുകയ്ക്ക് കുട്ടികളെ വിൽക്കുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾ ശിക്ഷാർഹരാണെന്ന് മന്ത്രി കെ.കെ.ശൈലജ. മുതിർന്നവർ കുട്ടികളുടെ ഉടമകളല്ല. അച്ഛനമ്മമാർക്ക് കുട്ടികളോട് അടിമ - ഉടമ ബന്ധമല്ല ഉള്ളതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻെറ ബാല സൗഹൃദ കേരളം പദ്ധതി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികൾ പറയുന്ന പരാതികൾ രക്ഷിതാക്കൾ ശ്രദ്ധയോടെ കേൾക്കുകയും പറയുന്ന കാര്യങ്ങൾക്ക് അർഹമായ പരിഗണന കൊടുക്കുകയും ചെയ്താൽ ബാല ലൈംഗിക പീഡനങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും.
ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് അച്യുതാനന്ദന്റെ മുഖ്യസന്ദേശം ചടങ്ങിൽവായിച്ചു. കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ അദ്ധ്യക്ഷനായിരുന്നു.