f

കടയ്ക്കാവൂർ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ ആറാം വാർഡിലെ ജനങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരുമാസത്തിലേറെയായി പുതിയ കർഷക ബില്ലിനെതിരെ ഡൽഹിയിൽ കർഷകർ സമരം നടത്തുകയാണ്. ഈ സമരത്തിനാണ് വിദ്യാർത്ഥികൾ, യുവാക്കൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ്‌ തൊഴിലാളികൾ എന്നിവർ ഒന്നിച്ചു അണിനിരന്നു ദീപം തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. എത്രയും പെട്ടന്ന് അന്നം തരുന്നവരുടെ സമരം ഒത്തു തീർപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലിജാബോസ്, എസ്. പ്രവീൺ ചന്ദ്ര, എൽ. ഗീതാകുമാരി, നിത്യാ ബിനു, വിഷ്ണുമോഹൻ, വിജയ് വിമൽ, നവ്യ. എസ്. രാജ് എന്നിവർ നേതൃത്വം കൊടുത്തു.