നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രധാന ഒ.പിയിലെ സെക്യൂരിറ്രി ബിന്ദുവിന് മർദ്ദനത്തിൽ പരിക്കേറ്രു. ഇന്നലെ രാവിലെ 11നാണ് സംഭവം. ഗൈനക്കോളജി വിഭാഗത്തിൽ ഭാര്യയെ പരിശോധിക്കാനെത്തിയ പൂവാർ സ്വദേശി ഇർഷാദാണ് ഇവരെ കൈയേറ്റം ചെയ്തത്. യുവാവിനെ വനിതാ ഒ.പിയിലേക്ക് കയറ്റിവിടാൻ പറ്റില്ലെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഇൻഷാദ് ബിന്ദുവിനെ മർദ്ദിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിലത്തുവീണ ഇവരുടെ ഇടതുകൈയ്ക്ക് പരിക്കേറ്റു. ബിന്ദുവിനെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ പരാതി നൽകിയതിനെ തുടർന്ന് നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇൻഷാദ് രക്ഷപ്പെട്ടു.