fund

തിരുവനന്തപുരം: ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള തൊഴിലാളികളുടെ ഇ.എസ്.എെ വിഹിതം അടച്ചിട്ടില്ലാത്ത ഉടമകൾ 15 നുള്ളിൽ അടയ്ക്കണമെന്ന് ഇ.എസ്.എെ ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് ഡി. പ്രശാന്ത് അറിയിച്ചു. നവംബറിലെ വിഹിതം പല തൊഴിലുടമകളും അടച്ചിട്ടില്ല. അവർക്ക് ഒറ്റത്തവണയായി അടയ്‌ക്കാം. ഉടമയുടെ വിഹിതം തൊഴിലാളിയുടെ ഇ.എസ്.എെ ഇൻഷ്വറൻസ് നമ്പരിൽ ഫയൽ ചെയ്താലേ അവർക്കും ആശ്രിതർക്കും ആനുകൂല്യത്തിന് അർഹതയുള്ളൂ. തൊഴിലുടമകൾ ഇ. എസ്.എെ എംപ്ളോയർ പോർട്ടൽ വഴി വിഹിതം അടച്ച് റിട്ടേൺ സമർപ്പിക്കണം. ഇനി അവസരം ഉണ്ടാവില്ല.