കുട്ടനാടിന്റെ പരിസ്ഥിതി രാഷ്ട്രീയം പറയുന്ന ചിത്രമാണ് കാക്കപ്പോള. കൊച്ചിയുടെ താരങ്ങൾ എന്ന ചിത്രത്തിനു ശേഷം എൻ.എൻ.ബൈജു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടനാട്, ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവിടങ്ങളിലായി ഉടൻ ആരംഭിക്കും. വീനസ് ഫിലിംസിന്റെ ബാനറിൽ സതീഷ്.ടി.ആർ, ടി.വേണുകുമാർ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പ്രദീപ് ശിവശങ്കരൻ ഒരുക്കിയിരിക്കുന്നു.ഡി.ബി.അജിത്ത്, അജേഷ് ചന്ദ്രൻ എന്നിവർ ഗാനരചന നിർവഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ജോസി ആലപ്പുഴയാണ്. എം.ജി.ശ്രീകുമാർ,ടോം സെബാസ്റ്റ്യൻ, സുബാഷ് ചന്ദ്രൻ എന്നിവരാണ് ഗാനം ആലാപിച്ചിരിക്കുന്നത്. ദേവൻ, ശാന്തികൃഷ്ണ ,ജയൻ ചേർത്തല, സുനിൽ സുഗത, രജേഷ് കോബ്രാ, വിനു സോപാനം, ജയൻ അമ്പൂരി, ഷാജി പണിക്കർ ,രതീഷ് സാരംഗി ,ശരത് വെള്ളായണി, അബിജോയ്, വേണു അമ്പലപ്പുഴ, കനകലത, സീമ ജി.നായർ, ദീപിക, ഗാത്രി വിജയ് ,അഖില അനിൽ കുമാർ, ബിന്ദു ശ്രീഹരി, ആശാ നായർ, ശോഭനായർ, ജാനകി ദേവി, സഞ്ജയ് രാജ്, ഷിഫ ഫാത്തിമ, നെയ്ന, ആദി ലക്ഷ്മി എന്നിവരാണ് അഭിനേതാക്കൾ. പി.ആർ.ഒ: അയ്മനം സാജൻ.