s
അ. മാധവൻ

തിരുവനന്തപുരം: തമിഴിൽ എഴുതി മലയാളത്തിൽ ജീവിച്ച പ്രശസ്ത സാഹിത്യകാരൻ ആ.മാധവൻ (87)​ അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രാവിലെ 10ന് തൈക്കാട് സമുദായ ശ്മശാനത്തിൽ നടത്തും. സാമൂഹത്തിന്റെ നാനാതുറയിലുള്ളവർ വസതിയായ കൈതമുക്ക് 'സ്മൈൽസി'ൽ (എം.ആർ.എ 74ബി)​ എത്തി അന്ത്യോപചാരമർപ്പിച്ചു.

നാേവലുകളും അഞ്ഞൂറോളം ചെറുകഥകളും 150ൽപരം ലേഖനങ്ങളും തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാരൂർ നീലകണ്ഠപ്പിള്ളയുടെ സമ്മാനം, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ, മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്നിവയും കമല സുരയ്യയുടേയും തകഴി ശിവശങ്കരപ്പിള്ളയുടേയും പൊറ്റേക്കാടിന്റേയും ഏതാനും കൃതികളും തമിഴിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2015 ൽ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. 2002- 07 കാലയളവിൽ കേന്ദ്ര സാഹിത്യ അക്കാഡമിയുടെ വിദഗ്ദ്ധ സമിതി അംഗമായിരുന്നു.

ഭാര്യ: പരേതയായ ശാന്ത
മക്കൾ : കലൈ ശെൽവി, ഗോവിന്ദ രാജൻ (പരേതൻ), മലർ ശെൽവി. മരുമക്കൾ: എൻ. മോഹനൻ (മുൻ അക്കൗണ്ട്സ് മാനേജർ,​ കേരളകൗമുദി)​, പൂർണിമ ഗോവിന്ദരാജൻ, കൃഷ്ണ കുമാർ. ചെറുമക്കൾ: അഭിലാഷ്, അപർണ ഗോവിന്ദ്, നകുൽ കൃഷ്ണ

തിരുനെൽവേലി സ്വദേശികളായ ആവുടനായകം പിള്ളയുടെയും ചെല്ലമ്മാളിന്റേയും മകനായി 1934 ൽ തിരുവനന്തപുരത്തായിരുന്നു ജനനം. പിതാവിന്റെ പേരിന്റെ ആദ്യക്ഷരം ചേർത്ത് ആ. മാധവൻ എന്ന പേര് സ്വീകരിച്ചു.

ട്രിവാൻഡ്രം തമിഴ് സംഘത്തിന്റെ സ്ഥാപകനും ദീർഘകാലം പ്രസിഡന്റുമായിരുന്നു.

തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം,​ കേരള സർവകലാശാല തമിഴ് വിഭാഗത്തിന്റെ സുവർണ ജൂബിലി പുരസ്‌കാരം, തിരുവനന്തപുരം തമിഴ് സംഘത്തിന്റെ സുവർണ ജൂബിലി പുരസ്‌കാരം,​ തമിഴ് സംഘത്തിന്റെ മഹാകവി ഉള്ളൂർ പരമേശ്വരയ്യർ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു.