തിരുവനന്തപുരം: ഡൽഹിയിൽ തുടരുന്ന സമരത്തിന് കരുത്തേകാൻ സംസ്ഥാനത്തെ കർഷകരും.1000 കർഷക വോളന്റിയർമാർ ഡൽഹി അതിർത്തിയിലെ ഷാജഹാൻപുരിൽ സമരത്തിൽ അണിചേരുമെന്ന് കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ.കെ. രാഗേഷ് എം.പി, സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലാഗോപാൽ, വൈസ് പ്രസിഡന്റ് വി.എസ്. പത്മകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 500 പേരടങ്ങുന്ന ആദ്യ സംഘം 11ന് കണ്ണൂരിൽ നിന്ന് ബസിൽ യാത്ര തിരിക്കും. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള രാവിലെ ഒമ്പതിന് റാലി ഫ്ളാഗ് ഓഫ് ചെയ്യും. അഞ്ഞൂറുപേരുള്ള രണ്ടാം സംഘം 21ന് യാത്ര തിരിക്കും.