inaguration

തിരുവനന്തപുരം: പ്രമുഖ വാഹന നിർമ്മാതാക്കളായ ടി.വി.എസിന്റെ പുതിയ ഷോറൂം എസ്.എ ടി.വി.എസ് കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മേയർ ആര്യാ രാജേന്ദ്രൻ, കഴക്കൂട്ടം വാർഡ് കൗൺസിലർ എൽ.എസ്. കവിത എന്നിവർ ചേർന്ന് ദീപം തെളിച്ചു. ടി.വി.എസ് കമ്പനി ടെറിട്ടറി സെയിൽസ് മാനേജർ എൻ. ഗോവിന്ദ് ആദ്യവില്പന നിർവഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ ഓട്ടോമാറ്റിക്ക് സർവീസ് ഷോപ്പ് ഉദ്ഘാടനം ചെയ്‌തു. ടി.വി.എസ് മോട്ടോർ കമ്പനി നെറ്റ്‌വർക്ക് മാനേജർ പി.ആർ. ആനന്ദൻ,​ ഏരിയാ സെയിൽസ് മാനേജർ സിജേഷ് രാധാകൃഷ്‌ണൻ,​ ഏരിയാ സർവീസ് മാനേജർ കെ.ആർ. നിത്യാനന്ദ,​ ടി.വി.എസ് ഏരിയ സെയിൽസ് മാനേജർ (ക്രെഡിറ്റ് )​ രാംകുമാർ,​ മാനേജിംഗ് പാർട്ണർ സജാദ്. എസ്.എ,​ ടെറിട്ടറി സർവീസ് മാനേജർ അബ്ദുൾ ജബ്ബാർ വാസിത്ത് തുടങ്ങിയവർ പങ്കെടുത്തു.