vld1-

വെള്ളറട:രാജ്യ തലസ്ഥാനത്ത് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ആയിരകണക്കിന് കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സി.പി. ഐ വെള്ളറട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമര ഐക്യം വെള്ളറടയിൽ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കള്ളിക്കാട് ചന്ദ്രൻ,പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ,സി.പി.ഐ സെക്രട്ടറിയേറ്റ് അംഗങ്ങളായ സന്തോഷ്,​ജനാർദ്ദനൻ,​ഇടമനശേരി സന്തോഷ്,​പി.സുജാത കുമാരി,​ജെ ബാലരാജ്,​കിസാൻ സഭ മണ്ഡലം സെക്രട്ടറി സുദർശനൻ,​ഹരി,​അപ്പുക്കുട്ടൻ,​ജെ.ഷൈൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.