kerala-university

തിരുവനന്തപുരം: കേരള സർവകലാശാല സെന​റ്റിലേക്കും സ്​റ്റുഡന്റ്സ് കൗൺസിലിലേക്കുമുളള വിദ്യാർത്ഥി പ്രതിനിധികളുടേയും സർവകലാശാല യൂണിയൻ ഭാരവാഹികളുടേയും തിരഞ്ഞെടുപ്പ് 8ന് രാവിലെ 10 മുതൽ സെന​റ്റ് ഹാളിൽ നടത്തും. വോട്ടർ ഐ.ഡി കാർഡ് ലഭിക്കാത്ത കൗൺസിലർമാർ രണ്ട് പാസ്‌പോർട്ട് സൈസ്‌ ഫോട്ടോ, കോളേജ് ഐഡന്റി​റ്റി കാർഡ്, പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം സർവകലാശാലയിലെത്തി കാർഡ് കൈപ്പ​റ്റണം.