കൊച്ചി: ഫെഡറൽ ബാങ്കിന്റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മുക്കന്നൂരിൽ നിർമ്മിച്ച നാലാമത്തെ വീട് ഗുണഭോക്താവിന് കൈമാറി. ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും എറണാകുളം സോണൽ ഹെഡുമായ അനിൽകുമാർ വി.വി താക്കോൽ കൈമാറി. റോജി എം. ജോൺ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മുക്കന്നൂർ ബ്രാഞ്ചിലെ സീനിയർ മാനേജർ ജോർജ് പി.വിയോടൊപ്പം സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധിപേർ പങ്കെടുത്തു. മുക്കന്നൂർ വില്ലേജിന്റെ ഡിജിറ്റൽവത്ക്കരണം, ഭവനരഹിതർക്ക് പാർപ്പിടം, ഗ്രാമവാസികൾക്ക് സാംസ്കാരിക, കായിക പരിപാടികൾ തുടങ്ങി നിരവധി പദ്ധതികളാണ് ഫെഡറൽ ബാങ്ക് നടപ്പാക്കുന്നത്.