v

തിരുവനന്തപുരം: കരകൗശല മേഖലയുടെ പുനരുജ്ജീവനത്തിനായി ആരംഭിച്ച വെള്ളാർ കരകൗശല ഗ്രാമത്തിന് ഇനി പുതിയ മുഖം. 8.5 ഏക്കറിൽ മനോഹരമായി ലാൻഡ്‌സ്‌കേപ്പ് ചെയ്ത വില്ലേജിൽ എംപോറിയം, ആർട്ട് ഗാലറി, സ്റ്റുഡിയോകൾ, ഡിസൈൻ സ്ട്രാറ്റജി ലാബ്, കഫെറ്റീരിയ, റസ്റ്റോറന്റ്, ഓഡിറ്റോറിയം, കുളം, മേള കോർട്ട്, ഗെയിം സോണുകൾ, വായനശാല, കൈത്തറി ഗ്രാമം, ശലഭോദ്യാനം, ആംഫി തീയറ്റർ, സുഗന്ധവിളത്തോട്ടം, ഔഷധ സസ്യോദ്യാനം തുടങ്ങിയവയാണ് പുതുതായി സജ്ജീകരിച്ചിട്ടുള്ളത്. നടപ്പാത, ടോയ്‌ലെറ്റ് ബ്ലോക്കുകൾ, റോഡുകൾ തുടങ്ങിയവയുടെ നിർമ്മാണവും പൂർത്തിയായി.

20 കോടി രൂപ ചെലവഴിച്ച് നവീകരിച്ചതാണ് ക്രാഫ്റ്റ് വില്ലേജ്

 ഉദ്ഘാടനം 16ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

ഉദ്ഘാടനത്തോടനുബന്ധിച്ച് അറുപതോളം കലാകാരന്മാരുടെ 'ഓവിയം' ചിത്രപ്രദർശനം

കരകൗശല കലാവൈദഗ്ദ്ധ്യങ്ങൾ പുനരുജ്ജീവിപ്പിക്കാനും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും കലാകാരന്മാർക്ക് ഉപജീവനം ഉറപ്പാക്കാനും ക്രാഫ്റ്റ് വില്ലേജിലൂടെ സാധിക്കും

750 കരകൗശല, കൈത്തൊഴിൽ കലാകാരന്മാർക്ക് പ്രയോജനം ലഭിക്കും.

28 സ്റ്റുഡിയോകളിലായി 50 ഓളം ക്രാഫ്റ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്

എല്ലാ സ്റ്റുഡിയോയിലും ഉത്പന്നങ്ങളുടെ നിർമ്മാണവും വില്പനയും ഒരുക്കിയിട്ടുണ്ട്

പെയിന്റിംഗുകൾ, കളിമൺ പാത്രങ്ങൾ, ചൂരൽ ഉത്പന്നങ്ങൾ, പനയോല, തഴ, മുള, ഈറ്റ, ചിരട്ട, ചകിരി,തുണി തുടങ്ങിയവയിൽ നിർമ്മിച്ച കൗതുകവസ്തുക്കളും ഉപകരണങ്ങളും ഇവിടെയുണ്ട്

ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലെ പട്ടചിത്ര പെയിന്റിംഗ്

കേരളത്തിന്റെ ചുവർച്ചിത്രങ്ങൾ

വർണോജ്ജ്വലമായ പേപ്പർ ക്വില്ലിംഗ്

കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും പരിചയപ്പെടുത്തുന്ന കലകൾ

 ഹ്രസ്വകാല വർക്ക് ഷോപ്പുകളും ട്രെയിനിംഗുകളും സംഘടിപ്പിക്കാനും ക്രാഫ്റ്റ് വില്ലേജ് വേദിയാകും