കൊച്ചി: മയക്കുമരുന്നായ എം.ഡി.എം.എയുമായി ഇടപാടുകാരെ കാത്തുനിന്ന ഫോർട്ടുകൊച്ചി സ്വദേശി അഫ്‌നാസിനെ (23) എറണാകുളം നോർത്ത് പൊലീസ് അറസ്‌റ്റുചെയ്‌തു. 0.50ഗ്രാം വരെ കൈവശം സൂക്ഷിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്.പിടിയിലായ അഫ്‌നാസിൽ നിന്നും ഒരു ഗ്രാമാണ് പിടിച്ചെടുത്തത് . പട്രോളിംഗിനിടെ പൊലീസ് സംഘത്തെ കണ്ട് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഉപേക്ഷിച്ച പൊതിതുറന്ന് പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ സിബി ടോം, ഇൻസ്‌പെക്ടർ വി.ബി.അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.