പട്ടിമറ്റം: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. പട്ടിമറ്റം ഡബിൾപലം കുഴുപ്പിള്ളി നജീബാണ് (40) പിടിയിലായത്. ജില്ലാ പൊലിസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. വീട്ടുമുറ്റത്ത് പ്രത്യേകം പ്ലാസ്റ്റിക് കവറിലാണ് കഞ്ചാവ് നട്ടിരുന്നത്. രണ്ട് മാസത്തോളം പ്രായം വരും. ജില്ലാ നർക്കോട്ടിക്ക് സ്‌ക്വാഡ് ഡിവൈ.എസ്.പി എം.ആർ. മധുബാബു, കുന്നത്തുനാട് എസ്.എച്ച്.ഒ വി.ടി. ഷാജൻ, എസ്.ഐ എബി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.