ബാലരാമപുരം: കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹനയത്തിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന സമരത്തിന് ഐകൃദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരികൾ ഐകൃദാർഢ്യ സംഗമം സംഘടിപ്പിച്ചു.കേരള വ്യാപാരി വ്യവസായി നേമം ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ ബാലരാമപുരം ജംഗ്ഷനിൽ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സജി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗം അഡ്വ.ഫ്രെഡറിക് ഷാജി, കെ.സുധാകരൻ, ഏര്യാ സെക്രട്ടറി എസ്.കെ.സുരേഷ് ചന്ദ്രൻ, സമിതി ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ്.ബിന്ദു,വി.രാജശേഖരൻ, നേതാക്കളായ എ.നാസിമുദ്ദീൻ,എൻ.ശശിധരൻ,ഷെയ്ക്ക് മൊഹ്ദീൻ,കെ.സുരേന്ദ്രൻ,അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.