photo

നെടുമങ്ങാട്: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ചും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ എട്ടു കേന്ദ്രങ്ങളിൽ കർഷകസംഘം നേതൃത്വത്തിൽ കർഷകരുടെ രാപ്പകൽ സമരം തുടങ്ങി. നെടുമങ്ങാട് ടൗണിൽ അഡ്വ. ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ടി.ആർ. സുരേഷ് സ്വാഗതം പറഞ്ഞു. പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പഴകുറ്റിയിൽ ആർ. മധു ഉദ്‌ഘാടനം ചെയ്തു. ജയമോഹൻ സ്വാഗതം പറഞ്ഞു. എം. ശ്രീകേഷ് അദ്ധ്യക്ഷത വഹിച്ചു. പൂവത്തൂരിൽ ടി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എം. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. എസ്.എസ്. ബിജു അദ്ധ്യക്ഷനായിരുന്നു. കന്യാകുളങ്ങരയിൽ ജലീൽ ഉദ്ഘാടനം ചെയ്തു. പുഷ്പരാജൻ സ്വാഗതം പറഞ്ഞു. സുനിൽ കുമാർ അദ്ധ്യക്ഷനായി. തേക്കടയിൽ അമ്പിളി ഉദ്ഘാടനം ചെയ്തു. നൗഷാദ് സ്വാഗതം പറഞ്ഞു. സദാശിവൻപിളള അദ്ധ്യക്ഷനായി. പനവൂരിൽ പി. ഹരികേശൻ ഉദ്ഘാടനം ചെയ്തു. ജി.വി. രജി സ്വാഗതം പറഞ്ഞു. ജനാർദ്ദനൻകുട്ടി നായർ അദ്ധ്യക്ഷനായി. ആട്ടുകാലിൽ വിജു മോഹൻ ഉദ്ഘാടനം ചെയ്തു. വേണുഗോപാലൻ നായർ സ്വാഗതം പറഞ്ഞു. അൻവർഷറഫ് അദ്ധ്യക്ഷത വഹിച്ചു. പാങ്കോട്ട് അഡ്വ: ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. വേങ്കവിള സുരേഷ് സ്വാഗതം പറഞ്ഞു. മൂഴി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വർഗബഹുജന സംഘടനാ നേതാക്കളായ പി.ജി. പ്രേമചന്ദ്രൻ, മനൂർക്കോണം രാജേന്ദ്രൻ, എൻ.ആർ. ബൈജു, വെള്ളാഞ്ചിറ വിജയൻ, ടി.പത്മകുമാർ, ഗിരീശൻ, എസ്.കെ. ബിജു, ഷീലജ, ലേഖാ സുരേഷ്, ബി. സതീശൻ, റഹിം തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. 24 മണിക്കൂർ സമരത്തിന്റെ സമാപനം ഇന്ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് കർഷകസംഘം നെടുമങ്ങാട് ഏരിയാ സെക്രട്ടറി ആർ. മധു അറിയിച്ചു.