തിരുവനന്തപുരം: പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും എൻ.ആർ.ഐ കോ-ഓർഡിനേഷൻ കൗൺസിലും സംയുക്തമായി ഏർപ്പെടുത്തിയ 19ാമത് പ്രവാസി ഭാരതി (കേരള) പുരസ്കാരം പ്രഖ്യാപിച്ചു. ഇ.കെ. നായനാർ ജന്മശതാബ്ദി സ്മാരക പ്രവാസി ഭാരതി പുരസ്‌കാരത്തിന് മന്ത്രിമാരായ എം.എം. മണി, കെ. രാജു, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ എന്നിവരെ തിരഞ്ഞെടുത്തു. മാൻ ഒഫ് എക്‌സലൻസ് പുരസ്‌കാരം മുൻ ഗവർണർ ജസ്റ്രിസ് പി. സദാശിവം (നീതിന്യായം), നെടുമുടി വേണു (സിനിമ), സി.വി ആനന്ദബോസ് (ഭരണനിർവഹണം) എന്നിവർക്ക് സമ്മാനിക്കും. മറ്റു പുരസ്‌കാരങ്ങൾക്ക് ഷാഹിദാ കമാൽ (വുമൺ ഒഫ് എക്‌സലൻസ്), ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് (ദ മാൻ ഒഫ് അച്ചീവ്‌മെന്റ്സ്), സി. മുഹമ്മദ് ഫൈസി (സ്പിരിച്വൽ എക്‌സലൻസ് ), ടോം ജോസഫ്, മുഹമ്മദ് ബഷീർ ( ഉദ്യോഗ് പത്ര ), ഫിറോസ് കുന്നംപറമ്പിൽ, കാർമോ സാന്റോസ്, നൗഷാദ് റഷീദ് (കർമ രത്‌ന), ദിലീപ് മലയാലപ്പുഴ (മാദ്ധ്യമ രത്‌ന), ജബ്‌സൻ വർഗീസ് (വിദ്യ രത്‌ന), ബി.എസ്. ബാലചന്ദ്രൻ, പോൾ രാജ് (കർമ ശ്രേഷ്ഠ), ഡോ. കെ.പി. ഷാഹുൽ ഹമീദ്, കായിക്കര ബാബു, അഹമ്മദ് മുനീർ, ഡോ. മാത്യു പാപ്പച്ചൻ, ഡോ. പ്രിയ വി.എസ് (കർമ ശ്രേയസ്), അർജുൻ ശ്രീധർ, പി. വിശ്വരൂപൻ (എക്‌സലൻസ്) എന്നിവരെ തിരഞ്ഞെടുത്തു. പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ ഭാഗമായി 9ന് വൈകിട്ട് 5.30ന് ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ജനറൽ കൺവിനർ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദും ചീഫ് കോഓർഡിനേറ്റർ കടയ്ക്കൽ രമേശും അറിയിച്ചു.