covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5615 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. യു.കെയിൽ നിന്നു വന്ന 2 പേരും ഉൾപ്പെടുന്നു. ഇതോടെ യു.കെയിൽ നിന്നു വന്ന് രോഗം ബാധിച്ചവർ 41 ആയി. ഇതിൽ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 61,269 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16. 24 മരണങ്ങളും സ്ഥിരീകരിച്ചു.