കൊച്ചി: കോളേജ് വിദ്യാർത്ഥികൾക്ക് ടാറ്റ ഗ്രൂപ്പ് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ടാറ്റ ക്രൂസിബിൾ കാമ്പസ് ക്വിസ് മത്സരം ഈവർഷം ഓൺലൈനിൽ സംഘടിപ്പിക്കും. പങ്കെടുക്കാൻ ഫെബ്രുവരി രണ്ടുവരെ രജിസ്റ്റർ ചെയ്യാം.

രാജ്യത്തെ 24 മേഖലകളായി തിരിച്ചാണ് മത്സരം. ഗിരി ബാലസുബ്രമണ്യമാണ് ക്വിസ് മാസ്റ്റർ. രജിസ്റ്റർ ചെയ്യുന്നതിനും മറ്റു വിവരങ്ങൾക്കും : www.tatacrucible.com