തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി മഹിളാ കോൺഗ്രസ് സംസ്ഥാന, ജില്ലാ ഭാരവാഹികൾക്ക് 140 നിയോജകമണ്ഡലങ്ങളുടെയും ചുമതലകൾ വിഭജിച്ചു നൽകി നേതൃത്വം. കൊവിഡ് പരിമിതികൾ കണക്കിലെടുത്ത് എല്ലാവർക്കും അവരവരുടെ ജില്ലകളിൽ തന്നെയാണ് ചുമതല. എന്നാൽ അവരുൾപ്പെടുന്ന നിയോജകമണ്ഡലത്തിന് പുറത്തുള്ള മണ്ഡലമാണ് ഓരോരുത്തർക്കും കൈമാറിയിരിക്കുന്നത്. ഇരുപത്തിയയ്യായിരത്തോളം വരുന്ന മഹിളാ കോൺഗ്രസ് വാർഡ് കമ്മിറ്റികൾ ഉടൻ രൂപീകരിക്കാനും നിർദ്ദേശം നൽകി.